അതായത്, ഇടതുപക്ഷം എന്റെ മതമല്ല..
എന്നാല്‍, നാളെയെ പറ്റി എനിക്കൊരു സ്വപ്നമുണ്ട്..
മനോഹരമായ ഒരു സ്വപ്നം..
അതുകൊണ്ട് ഞാന്‍ ഇടതുപക്ഷത്തെ ഹൃദയപക്ഷം എന്ന് വിളിക്കുന്നു..
ചട്ടക്കൂടുകള്‍ക്കു ഉപരിയായി ഈ പക്ഷം എന്റെ അന്തരീക്ഷത്തില്‍ പരന്നുകിടക്കുന്നു..
എങ്ങിനെയൊക്കെ പിന്തിരിയേണ്ടി വന്നാലും, ഒരു ജനതയ്ക്ക്
ആത്യന്തികമായി മുന്നോട്ടു പോയെ ഒക്കൂ..
ഇടറാതെ, അശുഭാപ്തി വിശ്വാസത്തിന്റെ കാവല്ക്കാരാകാതെ,
നമ്മുടെ ജീവിതത്തെ മൂടുന്ന ഈ കറുത്ത കരിമ്പടം
കുടഞ്ഞെറിഞ്ഞു നമുക്കു മുന്‍പോട്ടു പോകണം..
എനിക്കറിയാം, നമുക്കു നല്ലതില്‍നിന്നും വിട്ടുനില്‍ക്കാന്‍ കഴിയില്ല..
അതുകൊണ്ടല്ലേ, നമ്മള് മനുഷ്യരായത്..
നിങ്ങളുടെ കൈയ്യില്‍ ഞാന്‍ എന്റെ കൈ ചേര്‍ത്തുവെക്കുന്നു..